ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി

25 രാജ്യങ്ങളാണ്​ ഇപ്പോൾ റെഡ്​ലിസ്​റ്റ്​ പട്ടികയിൽ ഉള്ളത്​.കോവിഡ്​ കേസുകൾ വർധിച്ച സാഹചര്യത്തിൽ മെയ്​ 23 മുതലാണ്​ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​.

Update: 2021-08-31 18:54 GMT
Advertising

ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽനിന്ന്​ ബഹ്​റൈൻ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്​തു. സിവിൽ ഏവിഷേയൻ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക്​ പുറമേ പാകിസ്​താൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക്​ എന്നിവയാണ്​ പട്ടികയിൽനിന്ന്​ ഒഴിവായ മറ്റ്​ രാജ്യങ്ങൾ.

ബോസ്​നിയ ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്​റ്റാറിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളാണ്​ പുതുതായി റെഡ്​ലിസ്​റ്റിൽ ഉൾപ്പെട്ടത്​. വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ബഹ്​റൈൻ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള കോവിഡ്​ ടെസ്​റ്റ്​ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക്​ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. 25 രാജ്യങ്ങളാണ്​ ഇപ്പോൾ റെഡ്​ലിസ്​റ്റ്​ പട്ടികയിൽ ഉള്ളത്​.കോവിഡ്​ കേസുകൾ വർധിച്ച സാഹചര്യത്തിൽ മെയ്​ 23 മുതലാണ്​ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ പെർമിറ്റ്​ ഉള്ളവർ എന്നിവർക്ക്​ മാത്രമാണ്​ ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരാൻ അനുമതിയുണ്ടായിരുന്നത്​​. യാത്രാ നിയന്ത്രണങ്ങൾ നീങ്ങാൻ പുതിയ തീരുമാനം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News