ബഹ്റൈനിൽ കുട്ടികളിൽ ​ഹെപ്പറ്റൈറ്റിസ്​ കേസുകളില്ലെന്ന്​ ആരോഗ്യ മ​ന്ത്രാലയം

Update: 2022-04-29 12:09 GMT
Advertising

ബഹ്റൈനിൽ കുട്ടികളിൽ ​ഹെപ്പറ്റൈറ്റിസ്​ കേസുകളില്ലെന്ന്​ ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു.

കുട്ടികളിൽ ഹെപ്പറ്റൈറ്റിസ്​ കേസുകൾ രജിസ്​റ്റർ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ ഫോളോ അപ്​ നടത്തുകയും അതി​െൻറ അടിസ്​ഥാനത്തിൽ ശിശുരോഗ വിദഗ്​ധർ, പകർച്ചവ്യാധി കൺസൾട്ടൻറുമാർ, ലബോറട്ടറികൾ എന്നിവരുമായി കൂടിയാലോചന നടത്തുകയും സർക്കുലർ തയാറാക്കുകയും ചെയ്​തിരുന്നു.

എന്നാൽ ബഹ്​റൈനിൽ കുട്ടികൾക്കിടയിൽ ഹെപ്പറ്റൈറ്റിസ്​ പടരുന്നില്ലെന്ന്​ ബോധ്യപ്പെട്ടതായി പൊതുജനാരോഗ്യ വകുപ്പ്​ സ്​ഥിരീകരിച്ചു. പൊതു, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച്​ ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും അധിക്യതർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News