ബഹ്റൈൻ, യുഎൻ സംയുക്ത സഹകരണ പ്രവർത്തനം അവലോകനം ചെയ്തു
ബഹ്റൈനും യു.എന്നും തമ്മിൽ സഹകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഇതിനായുള്ള സംയുക്ത സമിതിയുടെ ഒന്നാമത് യോഗമാണ് പ്രഥമമായി ചേർന്നത്.
വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.എൻ പ്രൊജക്റ്റ് കോഡിനേറ്റർ റെസിഡന്‍റ് ഇൻചാർജ് മുഹമ്മദ് അസ്സർഖാനിയുടെ സാന്നിധ്യത്തിൽ വിവിധ മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ അതോറിറ്റികളിൽ നിന്നുമായി 21 പ്രതിനിധികൾ സംബന്ധിച്ചു.
സംയുക്ത സമിതി അംഗങ്ങളെ ശൈഖ് അബ്ദുല്ല സ്വാഗതം ചെയ്യുകയും ബഹ്റൈനും യു.എന്നും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് സമിതി അംഗങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ ശ്ലാഘിക്കുകയും ചെയ്തു. സുസ്ഥിര വികസനത്തിനായി ഇരു വിഭാഗവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നത് വിജയം കണ്ടു കൊണ്ടിരിക്കുന്നതായും യോഗം വിലയിരുത്തി.