മേഖലയിലെ യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്ന് ബഹ്‌റൈൻ

എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം

Update: 2024-04-15 11:43 GMT
Advertising

മനാമ: മേഖലയിലുണ്ടായ പുതിയ സംഭവ വികാസങ്ങളിൽ തങ്ങളുടെ ആശങ്കയറിയിച്ച് ബഹ്‌റൈൻ. ഒരു യുദ്ധം നടക്കാനിടയുള്ള സാഹചര്യം ഒഴിവാക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ബഹ്‌റൈൻ ആഹ്വാനം ചെയ്തു.

മേഖലക്ക് ഇനി ഒരു യുദ്ധം കൂടി താങ്ങാനുള്ള കരുത്തില്ല. ഒരു യുദ്ധം നടക്കാനുള്ള സാധ്യതയെക്കുറിച്ച് രാജ്യത്തിന് ആശങ്കയുണ്ട്. മേഖലയിലെ യുദ്ധസമാന സാഹചര്യങ്ങളും പിരിമുറുക്കവും ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News