ബഹ്റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും
Update: 2022-10-10 08:01 GMT


ബഹ് റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും ഏറെ സന്തോഷം നൽകുന്നതായിരുന്നുവെന്ന് ഇബ്രാഹിം മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാനും തീരുമാനിച്ചിട്ടുണ്ട്.