ബഹ്‌റൈന്‍ പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളെ എണ്ണം കുറക്കും

Update: 2022-02-04 10:17 GMT
Advertising

ബഹ്റൈൻ പൊതു മരാമത്ത്​, മുനിസിപ്പൽ, നഗരാസൂ​ത്രണ കാര്യ മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2024 ഓടെ അഞ്ച്​ ശതമാനമായി കുറക്കുമെന്ന്​ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ വ്യക്​തമാക്കി. പാർലമെന്‍റ്​ പരിസ്​ഥിതി സമിതി യോഗത്തിൽ പ​​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്‍റംഗം ഖാലിദ്​ ബൂ ഉനുഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മ​ന്ത്രാലയത്തി​ൽ കൂടുതൽ സ്വദേശി ജീവനക്കാ​രെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്​ ചർച്ച നടന്നു. വിദേശികളായ ജീവനക്കാർക്ക്​ പകരം സ്വദേശികളെ നിയമിക്കുന്നതിനും അതുവഴി തൊഴിലില്ലായ്​മക്ക്​ അറുതി വരുത്തുന്നതിനുമുള്ള അഭിപ്രായങ്ങളാണ്​ യോഗത്തിൽ ഉന്നയിച്ചത്​. ഐ.ടി, സാ​ങ്കേതിക മേഖലകളിൽ സ്വദേശികൾക്ക്​ അവസരം നൽകുകയോ ഔട്ട്​ സോഴ്​സ്​ ചെയ്യുകയോ വേണമെന്ന അഭിപ്രായങ്ങളും ഉയർന്നു.

മആമീർ വ്യാവസായിക പ്രദേശത്തെ അടിസ്​ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള നിർദേശവും അംഗീകരിക്കപ്പെട്ടു. വെസ്റ്റ്​ എകർ പ്രദേശത്ത്​ വാക്​വേ നിർമാണത്തിനുള്ള നിർദേശവും ചർച്ച​ക്കെടുത്തു. എകർ തീരത്ത്​ മീൻപിടുത്ത ബോട്ടുകൾക്കുള്ള ജെട്ടി പണിയുന്ന കാര്യവും നിർദേശമായി ഉയർന്നു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News