ബഹ്റൈനിന്റെത് സഹവർത്തിത്വത്തിൻറെ പാരമ്പര്യം: ഹമദ് രാജാവ്
Update: 2022-10-10 12:35 GMT
പുരാതന കാലം മുതൽ വിവിധ മതങ്ങളുടെ ആചാരങ്ങൾ ബഹ്റൈനിൽ നിലനിൽക്കുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് സഫ്രിയ പാലസിൽ കാതോലിക്ക ബാവയുമായി നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്ത്വം ഉൾക്കൊള്ളുന്നവരാണ് രാജ്യത്തെ ജനങ്ങൾ. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സംഭാഷണത്തിന്റെയും പാതയിൽ മുന്നോട്ടുപോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് പറഞ്ഞു.
വിവിധ മതങ്ങളെ സ്വീകരിക്കുന്ന ബഹ്റൈൻ നിലപാടിനെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ഹമദ് രാജാവിന്റെ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.