ബഹ്റൈനിൽ ബി.കെ.എസ് ദേവ്ജി ബാലകലോത്സവത്തിന് തുടക്കം
Update: 2024-04-04 09:45 GMT
ബഹ്റൈനിൽ ബി.കെ.എസ് ദേവ്ജി ബാലകലോത്സവത്തിന് തുടക്കം. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബാലകലോത്സവത്തിൽ ഇന്ന് വ്യാഴാഴ്ച വെസ്റ്റേൺ ഡാൻസ്, ആക്ഷൻ സോങ്, കാർട്ടൂൺ മത്സരങ്ങൾ നടക്കും. ജി.സി.സിയിലെ ഏറ്റവും വലിയ കലാമേള എന്ന് വിശേഷിപ്പിക്കാവുന്ന ബി.കെ.എസ് ദേവ്ജി കലോത്സവത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണൻ പിള്ളയും സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് എന്നിവർ അറിയിച്ചു.