ബാബുൽ ബഹ്​റൈന്‍റെ എംബ്ലം മാറ്റുന്നു

മനാമ സൂഖിലേക്കുള്ള ​പ്രവേശന കവാടമാണ്​ ബാബുൽ ബഹ്​റൈൻ

Update: 2022-02-06 13:42 GMT
Advertising

ബഹ്റൈൻറെ കവാടം എന്നറിയപ്പെടുന്ന ബാബ് അൽ ബഹ്​റൈന്‍റെ എംബ്ലം സുവർണ ജൂബിലിയോടനുബന്ധിച്ച്​ മാറ്റുമെന്ന്​ ബഹ്​റൈൻ പാരമ്പര്യ, സാംസ്​കാരിക അതോറിറ്റി അറിയിച്ചു.

മനാമ സൂഖിലേക്കുള്ള ​പ്രവേശന കവാടമാണ്​ ബാബുൽ ബഹ്​റൈൻ. 1949 ലാണ്​ ഇത്​ നിർമിച്ചത്​. വിവിധ സർക്കാർ ഓഫീസുകളും കോടതിയും പൊലീസ്​ സ്​റ്റേഷനും തപാലാപ്പീസുമൊക്കെ ഇവിടെയാണ്​ നേരത്തെ സ്​ഥിതി ചെയ്​തിരുന്നത്​.

കടലിലേക്ക്​ മിഴി തുറക്കുന്ന ഭാഗമായിരുന്നു അന്ന്​ ബാബുൽ ബഹ്​റൈൻ. ഇത്​ അതേ പടി നിലനിർത്തുന്നതിനുള്ള നടപടികൾ അതോറിറ്റി സ്വീകരിക്കുന്നതോടൊപ്പം പുതിയ എംബ്ലം സ്​ഥാപിക്കുകയും ചെയ്യും

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News