ബഹ്റൈനിൽ അബ്​ദുല്ല ബിൻ ഖാലിദ്​ അൽ ഖലീഫ കോളജ്​ പദ്ധതി നിർമാണം ഉടൻ

Update: 2022-03-18 11:02 GMT
Advertising

ബഹ്റൈനിൽ അബ്​ദുല്ല ബിൻ ഖാലിദ്​ ആൽ ഖലീഫ ഇസ്​ലാമിക്​ സ്റ്റഡീസ്​ കോളജ്​ നിർമാണം ഉടനെ ആരംഭിക്കുമെന്ന്​ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ അറിയിച്ചു.

രാജാവ്​ ഹമദ്​ ബിൻ ഈസ ആൽഖലീഫയുടെ നിർദേശമനുസരിച്ചാണ്​ ശൈഖ്​ അബ്​ദുല്ല ബിൻ ഖാലിദ്​ ആൽ ഖലീഫയുടെ സ്​മരണാർഥം കോളജ്​ നിർമിക്കാൻ തീരുമാനിച്ചത്​. നിർമാണം തുടങ്ങുന്നതിന്​ മുന്നോടിയായി ടെണ്ടർ വിളിക്കുകയും സറായ കോൺട്രാക്​റ്റിങ്​ കമ്പനി നിർമാണ കരാർ ഏറ്റെടുക്കുകയും ചെയ്​തിട്ടുണ്ട്​. 1,129,570 ദിനാറാണ്​ പദ്ധതിക്ക്​ ചെലവ്​ കണക്കാക്കിയിട്ടുള്ളത്​.

ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ്​ കരാർ. അന്തരിച്ച മുൻ നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ്​ മന്ത്രിയും ഇസ്​ലാമിക കാര്യ സുപ്രീം കൗൺസിൽ ​ചെയർമാനുമായിരുന്ന ശൈഖ്​ അബ്​ദുല്ല ബിൻ ഖാലിദ്​ ആൽ ഖലീഫയുടെ നാമധേയത്തിലുള്ള കോളജ്​ ഇസ്​ലാമിക വിജ്​ഞാനീയങ്ങൾ പഠിക്കാൻ അവസരമൊരുക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News