വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക് ഒഴിവാക്കി
Update: 2022-02-20 12:14 GMT
ബഹ്റൈനിൽ വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദിനേന ക്ലാസിലെത്തുന്നതിനുള്ള കോവിഡ് റാപിഡ് ടെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശത്തിന്‍റെ വെളിച്ചത്തിൽ ആരോഗ്യ മന്ത്രാലയം സമ്പർക്ക വിലക്ക് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനമെടുത്തിട്ടുള്ളത്.
കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികൾ റാപിഡ് ടെസ്റ്റ് എടുക്കുകയും അതിൽ പോസിറ്റീവ് ആവുകയും ചെയ്താൽ പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്.