നിരോധിത വേളയിലെ ചെമ്മീൻ പിടിത്തം: പ്രതികൾക്ക് തടവും പിഴയും
പ്രവാസികളായ നാല് പ്രതികൾക്ക് 10 ദിവസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്
Update: 2024-04-04 10:02 GMT
ബഹ്‌റൈനിൽ നിരോധിത കാലയളവിൽ ചെമ്മീൻ പിടിച്ചതിന്റെ പേരിൽ റിമാൻറിലായിരുന്ന പ്രതികൾക്ക് തടവും പിഴയും കോടതി വിധിച്ചു. ആറാം ലോവർ ക്രിമിനൽ കോടതിയാണ് സ്വദേശികളായ പ്രതികൾക്ക് ഒരു മാസം തടവും 1000 ദിനാർ പിഴയും വിധിച്ചത്. പ്രവാസികളായ നാല് പ്രതികൾക്ക് 10 ദിവസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ഇവരിൽ നിന്നും പിടികൂടിയ ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. ദമസ്താൻ തീര പ്രദേശത്തു നിന്നും അഞ്ച് പേരെയാണ് പിടികൂടിയിരുന്നത്. ഇവരുടെ ബോട്ടിൽ ചെമ്മീൻ സൂക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കിയിരുന്ന എട്ട് ഫ്രിഡ്ജും കണ്ടെത്തിയിരുന്നു. നിരോധിത വേളയിൽ ചെമ്മീൻ പിടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു.