വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ്​ ടെ​സ്റ്റ് : പ്ര​വാ​സി ക​മീ​ഷ​ൻ ന​ട​പടിയിലേക്ക്

Update: 2022-01-06 11:55 GMT
Advertising

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ കോ​വി​ഡ്​ ടെ​സ്റ്റി​​ന്‍റെ മ​റ​വി​ൽ സു​താ​ര്യ​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന ന​ട​ത്തി വ​ലി​യ തു​ക ഈ​ടാ​ക്കു​ക​യും തെ​റ്റാ​യ ഫ​ലം ന​ൽ​കി യാ​ത്ര അ​നി​ശ്ചി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ കേ​ര​ള പ്ര​വാ​സി ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു.

ജ​നു​വ​രി 14ന്​ ​എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ലീം പ​ള്ളി​വി​ള​യി​ൽ അ​ട​ക്ക​മു​ള്ള​വ​രോ​ട് ഹാ​ജ​രാ​കാ​ൻ ജ​സ്റ്റി​സ് പി.​ഡി. രാ​ജ​ൻ ചെ​യ​ർ​പേ​ഴ്സ​നാ​യ ക​മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ക​യാ​ണ്.സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​ദാ​നി തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ മാ​നേ​ജ​ർ, കോ​ഴി​ക്കോ​ട് അ​ര​യ​ട​ത്ത് പാ​ല​ത്തി​ന​ടു​ത്തെ മെ​ട്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് എം.​ഡി ഡോ. ​നൗ​ഷാ​ദ്, മെ​ട്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ളെ​യാ​ണ് ക​മീ​ഷ​ൻ അ​ദാ​ല​ത്തി​ലേ​ക്ക് നോ​ട്ടീ​സ​യ​ച്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‌

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ദു​ബൈ യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​നാ​യി അ​നു​വാ​ദം ചോ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സു​ര​ക്ഷി​ത​ത്വ​ത്തി​​ന്‍റെ പേ​രി​ൽ വി​ല​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് പ​രി​ശോ​ധ​ന കേ​ന്ദ്രം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഇ​തി​നെ​തി​രെ അ​ല​യ​ടി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യും അ​റി​ഞ്ഞ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള പ്ര​വാ​സി ക​മീ​ഷ​ൻ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News