ഈദ്: വർധിതാവശ്യം നേരിടാൻ ഭക്ഷ്യ മാർക്കറ്റ് സജ്ജമെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രി
പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഡിമാൻറനുസരിച്ച് കൂടുതൽ മാംസ ഉൽപന്നങ്ങൾ അടുത്ത ദിവസങ്ങളിൽ ബഹ്‌റൈനിലെത്തും
Update: 2024-04-04 10:13 GMT
മനാമ: ഈദിനോടനുബന്ധിച്ച് ബഹ്‌റൈനിൽ വർധിതാവശ്യങ്ങൾ നേരിടാൻ ഭക്ഷ്യ മാർക്കറ്റുകൾ സജ്ജമാണെന്ന് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രിയിലെ ഭക്ഷ്യ സമ്പദ് കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ അമീൻ അറിയിച്ചു.
മിതമായ വിലക്ക് അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും മാംസ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിനാണ് നടപടി സ്വകരിച്ചിട്ടുള്ളത്. പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഡിമാൻറനുസരിച്ച് കൂടുതൽ മാംസ ഉൽപന്നങ്ങൾ അടുത്ത ദിവസങ്ങളിൽ ബഹ്‌റൈനിലെത്തും. പ്രാദേശിക മാർക്കറ്റിൽ ഭക്ഷ്യ വിഭവങ്ങൾക്ക് ഒരു വിധ ലഭ്യതക്കുറവും അനുഭവപ്പെടാതിരിക്കും വിധമാണ് സജജീകരണങ്ങൾ ചെയ്തിട്ടുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മുമ്പ് തന്നെ പർച്ചേസുകൾ ആരംഭിക്കുമെന്നത് കണക്കിലെടുത്താണ് നേരത്തെ തന്നെ ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.