യൂറോപ്യൻ കൗൺസിൽ, ജി.സി.സി സംയുക്ത യോഗം ചേർന്നു
മനാമ: യൂറോപ്യൺ കൗൺസിലും, ജി.സി.സി വിദേശ കാര്യ മന്ത്രിതല സമിതിയും സംയുക്ത യോഗം ചേർന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡൻറുമായി നടത്തിയ ചർച്ചയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു.
ബെൽജിയത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ് അധ്യക്ഷനായി. യൂറോപ്യൺ കൗൺസിൽ പ്രസിഡൻറ് ചാർലി മിഷേൽ, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.
26ാമത് ഗൾഫ്, യൂറോപ്യൻ സംയുക്ത മന്ത്രിതല സമ്മേളനത്തിൽ ജി.സി.സി രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമായി നിലനിൽക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന് വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്താനും അതിനനുസൃതമായ പദ്ധതികൾ നടപ്പാക്കുന്നതിനും തീരുമാനിച്ചു.