നിരോധിത വസ്തുക്കൾ കടത്തിയവരിൽ നിന്നും തെളിവെടുപ്പ് പൂർത്തിയായി
Update: 2022-01-12 15:46 GMT
ബഹ്റൈനിൽ നിരോധിത വസ്തുക്കൾ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പ്രതികളിൽ നിന്നും തെളിവെടുപ്പ് പൂർത്തിയായി.
കിങ് ഫഹദ് കോസ്വെ പൊലീസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരാതി പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. ബഹ്റൈനിൽ നിരോധമുള്ള തംബാക്കുവാണ് ജി.സി.സി പൗരന്മാർ നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. കാറിന്‍റെ ഡിക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
മൂന്ന് വർഷം വരെ തടവും സാധനത്തിന്‍റെ വിലയുടെ മൂന്നിരട്ടി വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് പബ്ലിക് പ്രൊസിക്യുട്ടർ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്.