പൊലീസെന്ന വ്യാജേന തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
Update: 2023-03-13 05:35 GMT
പൊലീസെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ ബഹ്‌റൈനിൽ രണ്ട് പേർ പിടിയിലായതായി കാപിറ്റൽ പൊലീസ് ഡയറടക്ടറേറ്റ് അറിയിച്ചു.
വഴിയിലൂടെ നടന്നു പോവുകയായിരുന്ന ഒരാളെ തടഞ്ഞു നിർത്തി പൊലീന്നെ വ്യാജേന പ്രതികൾ അവരുടെ കാറിലേക്ക് കയറ്ററുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈലും കൈക്കലാക്കുകയും ചെയ്ത ശേഷം റോഡിൽ ഇറക്കി വിടുകയായിരുന്നു.
കവർച്ചക്കിരയാക്കപ്പെട്ടയാളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. നിയമ നടപടികൾക്കായി ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.