ലോക സമാധാനത്തിന് പോംവഴി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍: ബഹ്‌റൈന്‍ ഒഐസിസി

Update: 2022-02-03 14:53 GMT
Advertising

ലോകസമാധാനത്തിന് ഗാന്ധിയന്‍ ദര്‍ശനങ്ങളും, വീക്ഷണങ്ങളും മാത്രമാണ് പോംവഴിയെന്ന് ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സത്യത്തിലും, അഹിംസയിലും അടിസ്ഥാനപ്പെടുത്തിയ ഭരണക്രമങ്ങള്‍ മാത്രമാണ് ലോക സമാധാനത്തിന് പരിഹാരം.

ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളും ജനങ്ങളുടെ ജീവിത ക്രമകളും, സാഹചര്യങ്ങളും, ആചാരങ്ങളുമെല്ലാം മനസ്സിലാക്കി അതിനെയെല്ലാം സ്വാംശീകരിച്ചു കൊണ്ടാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത്.

ഇന്ന് രാജ്യഭരണം നടത്തുന്ന ആളുകള്‍ ഗാന്ധിജിയുടെ വീക്ഷണങ്ങളും, ദര്‍ശങ്ങളും ഇന്ത്യയില്‍ നിന്ന് തുടച്ചു മാറ്റുവാനും, വര്‍ഗീയതയില്‍ അടിസ്ഥാനമായ ഭരണക്രമം നടപ്പില്‍ വരുത്തുവാനുമാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ഒന്നിച്ചു മുന്നോട്ട് വരണമെന്നും അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കാനന്‍ തയാറാകണമെന്നും ഒഐസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷനായി. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, വൈസ് പ്രസിഡന്റ് രവി കണ്ണൂര്‍ സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ നസീം തൊടിയൂര്‍, ഫിറോസ് അറഫ, നിസാര്‍ കുന്നത്ത് കുളത്തിങ്കല്‍, സല്‍മാനുല്‍ ഫാരിസ്, സുനില്‍ ജോണ്‍, റംഷാദ് ആയിലക്കാട്, പ്രദീപ് പി.കെ, രജിത് മൊട്ടപ്പാറ, എബിന്‍ ജോണ്‍, ഡിന്റോ ഡേവിഡ്, ജിജേഷ് എം.കെ, റിയാസ് എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News