ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നഷ്ടമായി കുവൈത്തിലെ സർക്കാർ ഏജൻസികളും പ്രമുഖരും
നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കുമാണ് വെരിഫിക്കേഷന്‍ നഷ്ടമായത്
കുവൈത്ത് സിറ്റി: ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നഷ്ടമായി കുവൈത്തിലെ സർക്കാർ ഏജൻസികളും പ്രമുഖരും. നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കുമാണ് വെരിഫിക്കേഷന്‍ നഷ്ടമായത് . ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇതുവരെ സൗജന്യമായിരുന്നു ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ലഭിച്ചിരുന്നത്. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റര്‍ സൗജന്യമായി ഏര്‍പ്പാടാക്കിയ സംവിധാനമായിരുന്നു ബ്ലൂ ടിക്ക്. എന്നാല്‍ ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററിലെ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു.