ജി.ടി.എഫ്-ബി.ഡി.കെ സംയുക്ത രക്ത ദാന ക്യാമ്പ് നടത്തി
ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം (ജി.ടി.എഫ്) ബഹ്‌റൈന്‍ ചാപ്റ്റര്‍ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ)യും സംയുക്തമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേര്‍ രക്തം ദാനം ചെയ്തു. ജി.ടി.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് മജീദ് തണല്‍ അധ്യക്ഷനായി. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബി.ഡി.കെ ചെയര്‍മാന്‍ കെ.ടി. സലീം, പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, എഴുത്തുകാരി ഡോ. ഷെമിലി പി. ജോണ്‍, സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌കര്‍ പൂഴിത്തല, ജി.ടി.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ എ.കെ. രാധാകൃഷ്ണന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി അഫ്സല്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.
ജി.ടി.എഫ് ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി കളത്തില്‍ ഗഫൂര്‍ സ്വാഗതവും ബി.ഡി.കെ ലേഡീസ് വിങ് കണ്‍വീനര്‍ ശ്രീജ ശ്രീധര്‍ നന്ദിയും പറഞ്ഞു. 42ാമത്തെ രക്തദാനം നിര്‍വഹിച്ച ബി.ഡി.കെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂരിനെയും 30ാമത് രക്തദാനം നടത്തിയ വൈസ് പ്രസിഡന്റ് സിജോ ജോസിനെയും ക്യാമ്പില്‍ അനുമോദിച്ചു.
ബി.ഡി.കെ ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ജോ. സെക്രട്ടറി അശ്വിന്‍, ലേഡീസ് വിങ് കണ്‍വീനര്‍ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അസീസ് പള്ളം, സലീന റാഫി, വിനീത വിജയന്‍, അംഗങ്ങളായ നിതിന്‍, ഫാത്തിമ, ജി.ടി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരന്‍, പി.കെ. ഗോപി, ജസീര്‍ അഹ്‌മദ്, എന്‍. ബിജു, ഷംസു നടമ്മല്‍, റശ്മില്‍, പി.കെ. ജലീല്‍, മുഹമ്മദ് അലി, ഷംസു, ജാബിര്‍ തിക്കോടി, സിറാജ് മാക്കണ്ടി, വിശ്വാസ്, ജി.ടി.എഫ് ലേഡീസ് വിങ് അംഗങ്ങളായ ജെസ്സി ജലീല്‍, രഞ്ജി സത്യന്‍, നദീറ മുനീര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.