ബഹ്‌റൈനില്‍ 16 അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

Update: 2022-06-08 10:53 GMT
Advertising

ബഹ്‌റൈനില്‍ അഭിഭാഷക അച്ചടക്ക ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം 16 അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ട ധാര്‍മികത ലംഘിച്ച കാരണത്താലാണ് ഇത്രയും അഭിഭാഷകര്‍ക്കെതിരെ ഒരുമിച്ച് നടപടിയെടുത്തതെന്നാണ് ലഭ്യമായ വിവരം.

നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. ഒരു അഭിഭഷകന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 16 പേരില്‍ മൂന്ന് പേര്‍ എന്റോള്‍മെന്റ് കാത്തിരിക്കുന്നവരാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News