ബഹ്റൈനിൽ ഡ്രൈവിങ്​ ലൈസൻസും ഓണർഷിപ്പ്​ ​കാർഡും ഇനി ഡിജിറ്റലാകും

ഇ-ട്രാഫിക്​ ആപ്​ വഴി ഓരോരുത്തരുടെയും പ്രസ്​തുത രേഖകൾ ഡൗൺലോഡ്​ ചെയ്​ത്​ സൂക്ഷിക്കുകയും ആവശ്യമായ സ്​ഥലങ്ങളിൽ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്

Update: 2021-12-30 12:28 GMT
Advertising

ബഹ്റൈനിൽ ഡ്രൈവിങ്​ ലൈസൻസും വാഹന രജിസ്​ട്രേഷനുമായി ബന്ധപ്പെട്ട ഓണർഷിപ്പ്​ കാർഡും ഡിജിറ്റൽവരൽക്കരിക്കുമെന്ന്​ ട്രാഫിക്​ വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ്​ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ ആൽ ഖലീഫ വ്യക്​തമാക്കി. നിലവിൽ ഇത്​ കാർഡ്​ രൂപത്തിലാണുള്ളത്​.

ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ ഇത്​ രണ്ടും കൈയിൽ കൊണ്ടുനടക്കേണതില്ലെന്ന പ്രത്യേകതയുണ്ട്​. ഇ-ട്രാഫിക്​ ആപ്​ വഴി ഓരോരുത്തരുടെയും പ്രസ്​തുത രേഖകൾ ഡൗൺലോഡ്​ ചെയ്​ത്​ സൂക്ഷിക്കുകയും ആവശ്യമായ സ്​ഥലങ്ങളിൽ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്​.

സൗദി കോസ്​വെ വഴി യാത്ര ചെയ്യുന്നതിന്​ കോസ്​വെ അതോറിറ്റിക്ക്​ അനുമതി പത്രവും ഇതിലൂടെ കരസ്​ഥമാക്കാൻ സാധിക്കും. ട്രാഫിക്​ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക്​ ട്രാഫിക്​ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ​ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഓരോന്നായി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News