ബഹ്‌റൈനിൽ അഞ്ചാംഘട്ട പാർലമെന്റ് 4000 വിഷയങ്ങൾ പഠന വിധേയമാക്കി
Update: 2022-10-04 11:07 GMT
ബഹ്‌റൈനിലെ അഞ്ചാംഘട്ട പാർലമെന്റ് 4000 വിഷയങ്ങൾ പഠന വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അഞ്ച് സ്ഥിരം സമിതികളാണ് പാർലമെന്റിലുണ്ടായിരുന്നത്. ഇവയുടെ കീഴിലാണ് പാർലമെന്റിൽ ചർച്ചയ്ക്ക് വന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തിയത്.
2027 വിഷയങ്ങളും 1084 നിർദ്ദേശങ്ങളും 490 നിയമ പദ്ധതികളും, നിയമത്തെക്കുറിച്ചുള്ള 380 നിർദ്ദേശങ്ങളും 71 നിയമ വിധികളുമാണ് പഠന വിധേയമാക്കിയത്. ഭരണഘടന പരിഷ്‌കരണവുമായി ബന്ധപ്പെട്ട രണ്ട് നിർദ്ദേശങ്ങളും പാർലമെന്റ് സമർപ്പിച്ചിരുന്നു.