ബഹ്‌റൈനില്‍ താമസ വിസ നിയമം ലംഘിച്ചവർ പിടിയിലായി

Update: 2022-01-13 14:45 GMT
Advertising

താമസ വിസ നിയമം ലംഘിച്ച ഏതാനും പേർ കാപിറ്റൽ ഗവർണറേറ്റിൽ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അഫയേഴ്​സ്​ അതോറിറ്റി, എൽ.എം.ആർ.എ, കാപിറ്റൽ പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സംയുക്​ത സഹകരണത്തോടെ വിവിധ സ്​ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ താമസ വിസ നിയമം ലംഘിച്ച വിദേശ പൗരന്മാരെ പിടികൂടിയത്​.

എൽ.എം.ആർഎയുടെ നേതൃത്വത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കുമെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. പിടികൂടപ്പെടുന്നവരെ നിയമ നടപടികൾക്ക്​ ശേഷം നാട്ടിലേക്ക്​ കയറ്റി അയക്കുമെന്ന്​ എൻ.പി.ആർ അഫയേഴ്​സ്​ അതോറിറ്റിയിലെ സെർച്ച്​ ആന്‍റ്​ ഫോളോ അപ്​ ഡിപ്പാർട്ട്​​​മെന്‍റ്​ ഡയറക്​ടർ കേണൽ തലാൽ നബീൽ തഖി വ്യക്​തമാക്കി.

താമസ വിസ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും അതുവഴി അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന്​ എൽ.എം.ആർ.എയിലെ ലേബർ ഇൻസ്​പെക്​ഷൻ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടർ ഹമദ്​ ഫൈസൽ അൽ മുല്ല വ്യക്​തമാക്കി. തൊഴിൽ വിപണിയിൽ സ്​ഥിരത നിലനിർത്തുന്നതിന്​ ഇത്​ അനിവാര്യമാണെന്നും മുമ്പ​ത്തേക്കാൾ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News