ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്
Update: 2021-12-31 07:03 GMT
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍(ഐ.എസ്.ബി) വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം ലഭിച്ചു. അനു ജക്ഷില്‍ സെല്‍വകുമാര്‍ എന്ന പന്ത്രണ്ട് വയസുകാരിയാണ് പാഴ് വസ്തുക്കളുപയോഗിച്ചുള്ള ക്രാഫ്റ്റ് നിര്‍മാണത്തിന്റെ പേരില്‍ റെക്കോഡ് കരസ്ഥമാക്കിയത്.
ഫ്‌ളവര്‍പോട്ടുകളും പൂവുകളും മറ്റു നിരവധി മനോഹര കരകൗശല വസ്തുക്കളുമടക്കം 58 ഓളം ഇനങ്ങളാണ് ഈ എട്ടാം ക്ലാസുകാരിയുടെ കരവിരുതില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇസ ടൗണ്‍ കാംപസിലെ വിദ്യാത്ഥിനിയാണ് അനു. സുബ റാണി, സെല്‍വകുമാര്‍ ദമ്പതികളുടെ മകളാണ്. തമിഴ്‌നാട്ടിലെ കന്യകുമാരി ജില്ലയാണ് ഇവരുടെ സ്വദേശം. 2015ല്‍ ഐ.എസ്.ബിയില്‍ ചേര്‍ന്ന അനു പാഠ്യേതര വിശയങ്ങളിലും മിടുക്കിയാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.