ബഹ്റൈനിൽ പരിശോധന ശക്തമാക്കി
Update: 2022-10-09 12:01 GMT
ബഹ്റൈനിൽ നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് നിയമ വിരുദ്ധ വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന് എൽ.എം.ആർ.എ പരിശോധന കർശനമാക്കി.
കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിൽ നിന്ന് നിയമം ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്.
എൽ.എം.ആർ.എ നിയമം, താമസ നിയമം എന്നിവയടക്കം ലംഘിച്ചവരാണ് പിടിയിലായത്. ഇവർക്കെതിരെ ഉചിത നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ ലംഘനങ്ങൾ തുടച്ചു നീക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.