വിദേശ പര്യടനത്തിന് ശേഷം ഹമദ്​ രാജാവ്​ ബഹ്​റൈനിൽ തി​രിച്ചെത്തി

Update: 2023-10-25 12:12 GMT
Advertising

റിയാദിൽ നടന്ന ജി.സി.സി-ആസിയാൻ ഉച്ചകോടി, ​കൈറോയിൽ നടന്ന ഈജിപ്​ത്​ സമാധാന ഉച്ചകോടി എന്നിവയിൽ പ​ങ്കെടുത്ത ശേഷം രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം ബഹ്​റൈനിൽ തിരിച്ചെത്തി.

ഇതിനിടയിൽ അദ്ദേഹം യു.എ.ഇ സന്ദർശിക്കുകയും യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ, വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂം എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയുണ്ടായി.

മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ച്​ ചർച്ച ചെയ്യുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പരസ്​പരം പങ്കുവെക്കുകയും ചെയ്​തു. ഹമദ്​ രാജാവ്​ വത്തിക്കാൻ സന്ദർശിക്കുകയും പോപ്പുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News