നിലവിലെ ബഹ്‌റൈൻ മന്ത്രിസഭയുടെ അവസാന സമ്മേളനം ഇന്ന്

Update: 2022-11-21 09:21 GMT
Advertising

നിലവിലുള്ള ബഹ്‌റൈൻ മന്ത്രിസഭയുടെ അവസാന സമ്മേളനം ഇന്ന് ചേരും. ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറും.

പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ പ്രധാനമന്ത്രിയെ തന്നെ ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്. ചില മന്ത്രിമാരെ മാറ്റി നിയമിക്കാനും സാധ്യതയുണ്ട്. ഈ വർഷം ജൂൺ മധ്യത്തിലായിരുന്നു പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. യുവ മുഖങ്ങളെയും പുതുമുഖങ്ങളെയും സ്ത്രീകളെയുമടക്കം മന്ത്രിമാരായി നിയമിച്ചിരുന്നു. നാല് സ്ത്രീകളാണ് മന്ത്രിസഭയിലുള്ളത്.

പുതിയ മന്ത്രിസഭയിൽ യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. 1973 മുതലുള്ള മന്ത്രിസഭയിലെ ഏറ്റവും വലിയ മാറ്റമാണ് ഇക്കഴിഞ്ഞ ജൂണിലുണ്ടായത്. സർക്കാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ 24 മണിക്കൂറിനുള്ളിൽ ശൂറ കൗൺസിൽ അംഗങ്ങളെ നിശ്ചയിച്ച് ഹമദ് രാജാവ് ഉത്തരവിറക്കും.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടിങ് നടന്നത് നേട്ടമായാണ് വിലയിരുത്തുന്നത്. 40 അംഗ പാർലമെന്റിൽ എട്ടംഗങ്ങൾ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News