'തിരികെ സ്കൂളിലേക്ക്'; കുട്ടികൾക്ക് ആവേശം പകർന്ന് ലുലു ഹൈപ്പർ മാർക്കറ്റ്
വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ ആവേശത്തിലുള്ള കുട്ടികൾക്കൊപ്പം ചേർന്ന് ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റും. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകാൻ തയാറെടുക്കുന്ന കൊച്ചു പ്രതിഭകൾക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ലുലു ഹൈപ്പർമാർക്കറ്റ് ആവേശത്തിനൊപ്പം ചേരുന്നത്.
'തിരികെ സ്കൂളിലേക്ക്' എന്ന പേരിലുള്ള കാമ്പയിൻ ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്.എഫ്) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ് പ്രതിനിധികളും പങ്കെടുത്തു.
കുട്ടികൾക്കായി ഒരുക്കിയ ബസ് റൈഡും വിവിധ കളികളും വിനോദ പരിപാടികളും ഉദ്ഘാടന പരിപാടിയുടെ പൊലിമ വർധിപ്പിച്ചു. സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
നേരിട്ടുള്ള പഠനത്തിനൊപ്പം ഓൺലൈൻ പഠന പ്രവർത്തനങ്ങളും ഉണ്ടാകുമെന്നതിനാൽ ലാപ്ടോപ്പ്, ഡിവൈസുകൾ, ഗാഡ്ജറ്റുകൾ, പ്രിന്റർ, ടാബ് തുടങ്ങിയവക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്കൂൾ ടൈം പ്രൊമോഷൻ ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.ccom എന്ന വെബ്സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ് ആപ് മുഖേനയും ഷോപ്പിങ് ഉത്സവത്തിൽ പങ്കുചേരാം.