മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം: ഗ്രാൻ്റ് ഫിനാലെ സംഘടിപ്പിച്ചു

Update: 2022-02-23 14:49 GMT
Advertising

ബഹ്റൈനിലെ പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിഭാഗം മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ സംഘടിപ്പിച്ചു.

മഖ്‌ഷയിലെ ഇബ്നുൽ ഹൈത്തം സ്കൂളിൽ നടന്ന മത്സരത്തിൽ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഫൈനൽ തലത്തിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾ അണിനിരന്നു. പ്രവാസി ബാലസംഘാടന രംഗത്ത് മലര്‍വാടി മുന്നോട്ടു വെക്കുന്ന 'കുട്ടികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നിന്‍റെ തന്നെ പൗരന്മാരാണ്' എന്ന കാഴ്ചപ്പാടിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മലർവാടി മെഗാ ചിത്രരചന. കുട്ടികളുടെ സർകാത്മക അഭിരുചികൾ മത്സരത്തിൽ മാറ്റുരച്ചു.

ഫ്രൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വിപരിപാടിയുടെഉദ്‌ഘാടനം നിർവഹിച്ചു. അസ്‌ലം വേളം, സൽമ സജീബ്, സകിയ ടീച്ചർ, നൂറ ടീച്ചർ, ഷബീഹ ഫൈസൽ എന്നിവർ ഇൻവിജിലേറ്റർമാരായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News