ബഹ്‌റൈനിൽ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
Update: 2023-06-01 17:13 GMT
ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ അടിച്ചുവീശുന്ന വടക്ക് പടിഞ്ഞാറൻ വരണ്ട കാറ്റിന്റെ ഭാഗമാണിത്.
പകൽ സമയങ്ങളിലാണ് സാധാരണ കാറ്റ് ശക്തി പ്രാപിക്കുക. ഈ സമയങ്ങളിൽ കടലിലെ തിരമാലകൾ ഉയരുകയും പൊടിയും മണലും ഉയരുകയും ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്ത് ഇത്തരം കാറ്റടിച്ചിരുന്നു.
അടുത്താഴ്ച വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. പകൽസമയത്ത് താപനില 40 ഡിഗ്രി വരെ ഉയരാറുണ്ടെങ്കിലും വൈകിട്ട് സാധാരണ നില പ്രാപിക്കാറുണ്ടെന്നും അധികൃതർ അറിയിച്ചു.