സ്വാഭാവിക മുലയൂട്ടലിന് പിന്തുണയുമായി ആരോഗ്യ മന്ത്രാലയം

Update: 2023-08-28 17:12 GMT
Advertising

ബഹ്റൈനിൽ സ്വാഭാവിക മുലയൂട്ടലിന് പിന്തുണയുമായി ആരോഗ്യ മന്ത്രാലയം. സ്വാഭാവിക മുലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജനറൽ ഹെൽത് ഡിപ്പാർട്ട്മെന്‍റ് ശിൽപശാല സംഘടിപ്പിച്ചു.

മൂന്ന് ദിവസം നീണ്ടു നിന്ന ശിൽപശായിൽ സ്വാഭാവിക മുലയൂട്ടൽ കൊണ്ടുണ്ടാകുന്ന ഗുണഫലങ്ങളും അതിന്‍റെ ആരോഗ്യ നേട്ടങ്ങളും വിശദീകരിച്ചു. അൽ സലാം സ്പെഷലിസ്റ്റ് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ നടത്തിയ ശിൽപശാലയിൽ വിവിധ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമുള്ള ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്വാഭാവിക മുലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ശിൽപശാലകൾക്ക് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസന്‍റെ രക്ഷാധികാരത്തിൽ തുടക്കമായത്. മാതാക്കൾക്കും കുട്ടികൾക്കും ആരോഗ്യകരമായ ജീവിതമാണ് സ്വാഭാവിക മുലയൂട്ടൽ ഉറപ്പുവരുത്തുന്നതെന്ന സന്ദേശമാണ് ശിൽപശാല പകർന്ന് നൽകിയത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News