ബഹ്റൈനിലെ അൽ ഫാതിഹ്​ ഹൈവെ നവീകരണ പദ്ധതി മ​​ന്ത്രാലയ സംഘം വിലയിരുത്തി

Update: 2022-02-04 12:45 GMT
Advertising

ബഹ്റൈനിലെ അൽ ഫാതിഹ്​ ​മേൽപ്പാല നിർമാണം നടക്കുന്ന പ്രദേശം പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്​സ്​ കാര്യ അസി. അണ്ടർ സെക്രട്ടറി കാദിം അബ്​ദുല്ലത്തീഫ്​ അടങ്ങുന്ന സംഘം സന്ദർശിച്ച്​ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. മേൽപാല നിർമാണത്തിന്‍റെ അടിസ്​ഥാന പ്രവർത്തനങ്ങൾ പൂർത്തിയായതായി കോൺട്രാക്​റ്റിങ്​ കമ്പനി പ്രതിനിധികൾ അറിയിച്ചു.

നടപ്പു വർഷം അവസാനത്തോടെ യൂ ടേണിനുള്ള മേൽപാലം പദ്ധതി പൂർത്തിയാവുകയും ജനങ്ങൾക്കായി തുറന്നു കൊടുക്കുകയും​ ചെയ്യാമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മറ്റൊരു ഭാഗത്തേക്കുള്ള മേൽപാലം 2023 ഒന്നാം പാദത്തിൽ പൂർത്തിയാവുമെന്നും പ്രതീക്ഷിക്കുന്നു. അണ്ടർ പാസേജ്​ നിർമിക്കുന്നതിനുള്ള അടിസ്​ഥാന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

ശൈഖ്​ ഹമദ്​ കോസ്​വേ മുതൽ മിന സൽമാൻ വരെയുള്ള റോഡിലാണ്​ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്​. രണ്ടു ഭാഗത്തേക്കുമുള്ള ഗതാഗതം സുഗഗമാക്കാൻ പദ്ധതി വഴി സാധിക്കും. ജുഫൈർ സിഗ്​നൽ, ഗൾഫ്​ ഹോട്ടൽ സിഗ്​നൽ എന്നിവയിലൂടെ കടന്നു പോകുന്ന പാത ഇരു ഭാഗത്തും നാല്​ വരി വീതമാക്കും. ഗൾഫ്​ ഹോട്ടലിന്​ സമീപം 595 മീറ്റർ നീളത്തിൽ മൂന്നുവരിയുള്ള അണ്ടർ പാസേജും നിർമിക്കും.

മനാമയിൽ നിന്നും വരുന്നവർക്ക്​ തടസ്സമേതുമില്ലാതെ പോകുന്നതിന്​ അൽ ഫാതിഹ്​ സിഗ്​നലിന്​ സമീപമുള്ള സിഗ്​നൽ ഒഴിവാക്കും. വടക്കോട്ട്​ പോകുന്നതിനായി അൽ ഫാതിഹ്​ കോർണിഷ്​ പ്രവേശന ഭാഗത്ത്​ റിവേഴ്​സ്​ സർക്കുലേഷനായി രണ്ട്​ വരികളുള്ള മേൽപാലം നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News