'നമ്മൾ ചാവക്കാട്ടുക്കാർ' ഓണാഘോഷ പോസ്റ്റർ പ്രകാശനം

'നമ്മളോണം-2024' എന്ന പേര് അംഗങ്ങളിൽ നിന്നാണ് തിരഞ്ഞെടുത്തത്

Update: 2024-08-25 12:02 GMT
Advertising

മനാമ: 'നമ്മൾ ചാവക്കാട്ടുകാർ' ആഗോള സൗഹൃദകൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആന്തലൂസ് ഗാർഡനിൽ നടന്നു. ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീഖ്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു.

ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധ പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്തിട്ടുള്ളത്. 'നമ്മളോണം-2024' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീഖ് പറഞ്ഞു. ഇപ്രാവശ്യത്തെ ഓണാഘോഷത്തിന്റെ 'നമ്മളോണം-2024' എന്ന പേര് അംഗങ്ങളിൽ നിന്നാണ് തിരഞ്ഞെടുത്തത്. ഉചിത പേര് നിർദേശിച്ചവർക്ക് സമ്മാനം നൽകിയാണ് തീരുമാനത്തിലെത്തിയതെന്ന് സംഘാടകർ അറിയിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്‌ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്റഫ്, സിറാജ്, ഷെജീർ, സുജിത്, അഫ്‌സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News