പുതിയ അധ്യയന വർഷം; വാഹന ഗതാഗതം സുഗമമാക്കാൻ നടപടികളുമായി ബഹ്‌റൈൻ

Update: 2022-08-30 05:14 GMT
Advertising

ബഹ്‌റൈനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാന നിരത്തുകളിൽ ഗതാഗതക്കുരുക്ക് ഇല്ലാതെ യാത്ര സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും.

സ്‌കൂൾ ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും റോഡുകളിൽ കൂടുതൽ വാഹനങ്ങൾ ഇറങ്ങുന്നത് വഴി ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിന് ട്രാഫിക് കൺട്രോൾ റൂം, സ്മാർട്ട് സിസ്റ്റം എന്നിവയെ ആശ്രയിക്കും.

ഉദ്ദേശിച്ച സമയത്ത് എത്തുന്നതിനായി എല്ലാവരും നേരത്തെ പുറപ്പെടണമെന്നും റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വകാര്യ സ്‌കൂളുകൾ സെപ്റ്റംബർ നാലിനും സർക്കാർ സ്‌കൂളുകൾ സെപ്റ്റംബർ ആറിനുമാണ് തുറക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News