ട്രാഫിക്​ വാരാചരണം സംഘടിപ്പിക്കുന്നു

Update: 2022-03-04 11:01 GMT
Advertising

റോഡ്​ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബഹ്‌റൈനില്‍ ട്രാഫിക്​ വാരാചരണം സംഘടിപ്പിക്കുന്നു. മാർച്ച്​ ആറ്​ മുതൽ 10 വരെയാണ്​ വാരാചരണം നടക്കുക. സാമൂഹിക പങ്കാളിത്തത്തോടെ ക്രിയാത്​മകമായ റോഡ്​ ഉപയോഗം ശീലിപ്പിക്കുന്നതിനുള്ള പദ്ധതിയാണ്​ ഇപ്രാവശ്യം നടപ്പിലാക്കുന്നത്​.

​പൊതു താൽപര്യം മുൻ നിർത്തി റോഡ്​ സുരക്ഷ കൂടുതൽ ശക്​തമാക്കുന്നതിന്​ ശ്രമമുണ്ടാകണമെന്ന്​ ട്രാഫിക്​ ഡയറക്​ടർ ബ്രിഗേഡിയർ ശൈഖ്​ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ ആൽ ഖലീഫ വ്യക്​തമാക്കി. ജനങ്ങളിൽ റോഡ്​ സുരക്ഷയെക്കുറിച്ചുള്ള അവബോധം ശക്​തിപ്പെടുത്തുന്നതിന്​ ഉപയുക്​തമായ കാര്യങ്ങളാണ്​ ഇത്തവണ ചെയ്യുക. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമായി കാണുന്ന ഒരു മേഖലയാണ്​ റേഡ്​ ഉ​പയോഗം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രതയോടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News