ബഹ് റൈനിലെ പൊതു വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കും

Update: 2022-01-30 12:32 GMT
Advertising

പൊതു വിദ്യാലയങ്ങളിൽ കോവിഡ്​ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്​ ടീം വിവിധ സ്​കൂളുകൾ സന്ദർശിക്കും.

കോവിഡ്​ വ്യാപനം തടയുന്നതിന്​ ആരോഗ്യ മ​ന്ത്രാലയം നിർദേശിച്ചിരിക്കുന്ന നടപടികൾ കൃത്യമായി ഓരോരുത്തരും പാലിക്കുന്നുവെന്ന്​ ഉറപ്പാക്കുകയാണ്​ ലക്ഷ്യം. സാനിറ്റൈസറിന്‍റെ ഉപയോഗം, ശുചിത്വം, കാമ്പസിലെ സാമൂഹിക അകലം, തെർമൽ ചെക്കിങ്​, സ്​കൂൾ ബസുകളിലെ സാമൂഹിക അകലം പാലിക്കൽ, ഐസൊലേഷൻ റൂം ലഭ്യത, മാസ്​ക്​ ധരിക്കൽ, മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനുള്ള വിദഗ്​ധ വർക്കിങ്​ ടീമിന്‍റെ സാന്നിധ്യം എന്നിവ ഉണ്ടോയെന്നാണ്​ പരിശോധിക്കുക. ഓരോ സ്​കൂളുകളൂം ഇത്​ പാലിക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട്​ അതാത്​ ദിവസം മന്ത്രാലയത്തിന്​ നൽകണമെന്നും വ്യവസ്​ഥയുണ്ട്​.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News