ബഹ്റൈനിലെ കുവൈത്ത്​ ഹെൽത്ത് സെന്‍റർ നവീകരിക്കുന്നു

Update: 2022-03-07 08:34 GMT
Advertising

ബഹ്റൈനിലെ കർസകാനിലുള്ള കുവൈത്ത്​ ഹെൽത്ത്​ സെന്‍റർ നവീകരിക്കുമെന്ന്​ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ബിൽഡിങ്​ ​പ്രൊജക്​റ്റ്​സ്​ ആൻറ്​ മെയിന്‍റനൻസ്​ വിഭാഗം അസി. അണ്ടർ സെക്രട്ടറി ശൈഖ്​ മിശ്​അൽ ബിൻ മുഹമ്മദ്​ ആൽ ഖലീഫ വ്യക്​തമാക്കി.

പ്രദേശവാസികൾക്ക്​ കൂടുതൽ സേവനങ്ങൾ നൽകുന്ന തരത്തിൽ കെട്ടിടം വിപുലീകരിക്കും. പദ്ധതിക്ക്​ ആരോഗ്യ മ​ന്ത്രാലയം സഹായം നൽകും. ഗ്രീൻ ബിൽഡിങ്​ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണ്​ നവീകരണ പ്രവർത്തനങ്ങൾ നടത്തുക.

വിവിധ പ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന്​ സർക്കാരിന്‍റെ പദ്ധതി പ്രകാരമാണ്​ നവീകരണം. 1.45 ദശല ലക്ഷം ദിനാറാണ്​ പദ്ധതിക്ക്​ ചെലവ്​ വരിക. ബുഖുവ ഗ്രൂപ്പ്​ ആണ്​ പദ്ധതി ഏറ്റെടുത്തു നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News