അറാദിലെ റോഡ് നവീകരണം 75 ശതമാനം പൂര്‍ത്തിയായി
Update: 2022-04-21 09:21 GMT
ബഹ്‌റൈനിലെ അറാദിലെ 245ാം ബ്ലോക്കിലെ റോഡ് നവീകരണം 75 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത്- മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്‌സ് ആന്റ് മെയിന്റനന്‍സ് പ്രൊജക്ട് ഡയരക്ടര്‍ ബദ്ര്‍ അലവി അറിയിച്ചു.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക പരിഗണനയാണ് റോഡ് നവീകരണത്തിനുള്ളത്. വിവിധ പ്രദേശങ്ങളില്‍ സമാനമായ രൂപത്തില്‍ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇക്കണോമിക് വിഷന്‍ 2030ന്റെ ഭാഗമായാണ് നവീകരണവും വികസനവും നടത്തുന്നത്.
അറാദിലെ റോഡ് നവീകരണം 120 ഓളം വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും പ്രയോജനപ്പെടും. 7.14 ദിനാറാണ് പദ്ധതി ചെലവായി കണക്കാക്കിയിട്ടുള്ളത്.