സൽമാനിയയിലെ ആറ് ഡോക്ടർമാർക്ക് അറബ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം
Update: 2022-01-13 13:53 GMT
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആറ് ഡോക്ടർമാർ ത്വക്രോഗ വിഭാഗത്തിൽ അറബ് ബോർഡ് നടത്തിയ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതാദ്യമായാണ് ഇത്രയും ഡോക്ടർമാർ പരീക്ഷയിൽ പങ്കെടുക്കുന്നതും100 ശതമാനം മാർക്ക് നേടുന്നതും.
ഉന്നത വിജയം നേടിയ ഡോക്ടർമാർക്ക് സൽമാനിയയിലെ ത്വക്രോഗ വിഭാഗം ഹെഡ് ഡോ. അബ്ദുൽ മജീദ് അൽ അവദി ആശംസകൾ നേർന്നു. നാല് വർഷത്തെ പരിശീലനത്തിന് ശേഷമാണ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുക. മികച്ച നിലയിൽ പരിശീലനം നേടാനും ഉന്നത വിജയം കരസ്ഥമാക്കാനും സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.