ബഹ്റൈനില്‍ കായിക ദിനാചരണം സംഘടിപ്പിച്ചു
Update: 2022-02-11 10:25 GMT


ബഹ്റൈനിൽ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും കായിക ദിനാചരണം സംഘടിപ്പിച്ചു. പകുതി പ്രവൃത്തി സമയത്തിന് ശേഷമുള്ള സമയം വിവിധ തരം മത്സരങ്ങളും കായിക പരിപാടികളുമാണ് രാജ്യത്തു നടന്നത്.
ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതത്തിന്‍റെയും വ്യായാമത്തിന്‍റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനാണ് ദിനാചരണം ലക്ഷ്യമിടുന്നത്. വിവിധ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും കായിക ദിനാചരണം സംഘടിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരിപാടികളെല്ലാം നടന്നത്.