സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സിംപോണിയ'22 എന്ന പേരില്‍ 23ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ജൂണ്‍ 10 വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്. വജ്ര ജൂബിലി ആഘോഷിക്കുന്ന യുവജന കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായി മാറിയ രക്തദാന ക്യാമ്പില്‍, നൂറ്റിമുപ്പതോളം പേര് പങ്കെടുത്തെന്നും പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനില്‍ കുര്യന്‍ ബേബി, ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വര്‍ഗ്ഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രെഷറര്‍ ഷിജു സി ജോര്‍ജ്ജ്, കോഡിനേറ്റര്‍ സോജി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
ഫാ. പോള്‍ മാത്യു, കത്തീഡ്രല്‍ ട്രെസ്റ്റി, സെക്രട്ടറി, കത്തീഡ്രല്‍ ഭാരവാഹികള്‍, യുവജന പ്രസ്ഥാന കമ്മറ്റിയംഗങ്ങള്‍, പ്രസ്ഥാനം പ്രവര്‍ത്തകര്‍, ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.