ബഹ് റൈനിലെ വിദ്യാർഥികൾക്ക് ഓൺലൈൻ, ഓഫ്​ ലൈൻ പഠനം തെരഞ്ഞെടുക്കാം

മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്‍റെ 50 ശതമാനത്തിനാണ്​ നേരി​ട്ടെത്തി പഠനം നടത്താൻ അനുവാദമുള്ളത്

Update: 2022-01-30 14:29 GMT
Advertising

പൊതു വിദ്യാലയങ്ങൾ ഇന്ന്​ മുതൽ രണ്ടാം പാദത്തിലേക്ക്​ പ്രവേശിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ഓൺലൈൻ പഠനവും ഓഫ്​ലൈൻ പഠനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്ന്​ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ആദ്യ പാദത്തിൽ നൽകിയിരുന്നത്​ പോലെയുള്ള തെരഞ്ഞെടുപ്പാണ്​ ഇ​പ്രാവശ്യവും നൽകിയിരിക്കുന്നത്​. ഓഫ്​ലൈൻ പഠനം താൽപര്യമുളളവർക്ക്​ അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്​. മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്‍റെ 50 ശതമാനത്തിനാണ്​ നേരി​ട്ടെത്തി പഠനം നടത്താൻ അനുവാദമുള്ളത്​.

കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ വിദ്യാർഥികളെ സ്വീകരിക്കുന്നതിന്​ എല്ലാ സ്​കൂളുകളും ഒരുങ്ങിയിട്ടുണ്ട്​. ഓഫ്​ ലൈൻ പഠനവും ഓൺലൈൻ പഠനവും ഒരേ സമയം നൽകുന്ന രീതിയാണ്​ നിലവിൽ തുടരുന്നത്​. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News