സെക്യൂരിറ്റി മീഡിയ സെൻറർ ലോഗോ പതിച്ച വ്യാജ പേജുകൾ കരുതിയിരിക്കണമെന്ന്
Update: 2022-03-09 06:22 GMT
സെക്യൂരിറ്റി മീഡിയ സെൻറർ ലോഗോ പതിച്ച വ്യാജ ഓൺലൈൻ പേജുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ തട്ടിപ്പുകൾക്കും ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾക്കുമായി ഇത് ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മുഴുവൻ ഉപഭോക്താക്കളും ജാഗ്രതയോടെ ഓൺലൈൻ ഇടപാടുകൾ നടത്തിയില്ലെങ്കിൽ ചതിയിൽ പെടാൻ സാധ്യതയുണ്ട്.നിയമ വിരുദ്ധ പേജുകൾ വഴി ഉപഭോക്താക്കളെ ആകർഷിക്കുകയും ചതിയിൽ പെടുത്തുകയുമാണ് ചെയ്യുന്നത്. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അധികൃതർ ഉണർത്തി.