ടെന്റ് സീസൺ; ആദ്യ ഘട്ട രജിസ്ട്രേഷൻ കുതിക്കുന്നു

Update: 2023-11-03 11:44 GMT
Advertising

ബഹ്റൈനിൽ ടെന്‍റ് സീസണിനുള്ള രജിസ്ട്രേഷൻ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 1850 അപേക്ഷകൾ ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. 

ആഴ്ച തോറും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്‍റിന് കാഷ് അവാർഡ് നൽകുമെന്ന യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപനത്തെയും ഗവർണർ സ്വാഗതം ചെയ്തു. 

നവംബർ 10 മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള ഓരോ ആഴ്ചയിലുമാണ് വിലയിരുത്തലിലൂടെ മികച്ച ടെന്‍റുകൾ തെരഞ്ഞെടുക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

കഴിഞ്ഞ നാല് വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെന്‍റ് സീസൺ കോവിഡിന് ശേഷം ഇതാദ്യമായാണ് ഈ വർഷം പുനരാരംഭിക്കുന്നത്. ടെന്‍റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങളും നമ്പരും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മുഴുവൻ ഇടപാടുകളും ഓൺലൈനാക്കാൻ സാധിച്ചതും നേട്ടമാണെന്ന് ഗവർണർ വിലയിരുത്തി. പരാതികൾ നൽകുന്നതിനുള്ള സംവിധാനവും ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News