തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ വെബ്സൈറ്റ് അധികൃതരെ ചോദ്യം ചെയ്തു
Update: 2022-02-18 08:41 GMT
ബഹ്റൈനിൽ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ വെബ്സൈറ്റ് അധികൃതരെ ചോദ്യം ചെയ്തു. വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ വിദേശ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ഡെൽമൺ പോസ്റ്റ് ന്യൂസ് പോർട്ടലിന്‍റെ ഉടമകളെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സൈബർ കുറ്റകൃത്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്.