എക്സ്പോയിലെ ബഹ്റൈൻ പവലിയൻ സന്ദർശിച്ചത് 1.6 ദശലക്ഷം പേർ
Update: 2022-04-01 13:17 GMT
ദുബൈ എക്സ്പോ 2020 ലെ ബഹ്റൈൻ പവലിയൻ 1.6 ദശലക്ഷം പേർ സന്ദർശിച്ചതായി ബഹ്റൈൻ പൈതൃക, സാംസ്കാരിക അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ആറ് മാസം നീണ്ടു നിന്ന എക്സ്പോ ഇന്നലെയാണ് സമാപിച്ചത്. ബഹ്റൈൻ സംസ്കാരം പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും വലിയ അവസരമാണ് എക്സ്പോ നൽകിയത്. ബഹ്റൈന്റെ തനതായ സംസ്കാരവും ചരിത്രവും അനാവരണം ചെയ്യുന്നതായിരുന്നു പവലിയൻ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1.6 ദശലക്ഷം പേരെ സ്വീകരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. എക്സ്പോയുമായി സഹകരിച്ച സർക്കാർ അതോറിറ്റികൾക്കും മറ്റ് കമ്പനികൾക്കും അവർ നന്ദി രേഖപ്പെടുത്തി.