ബഹ്​റൈൻ സന്ദർശനം പൂർത്തിയാക്കി ഇസ്രായേൽ പ്രധാനമ​ന്ത്രി മടങ്ങി

Update: 2022-02-17 14:28 GMT
Advertising

രണ്ടു ദിവസത്തെ ബഹ്​റൈൻ സന്ദ​ർശനം പൂർത്തിയാക്കി ഇസ്രായേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റ്​ മടങ്ങി.

വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അൽ സയാനി, ഇസ്രായേലിലെ ബഹ്​റൈൻ അംബാസഡർ ഖാലിദ്​ യൂസുഫ്​ അൽ ജലാഹിമ, ബഹ്​റൈനിലെ ഇസ്രായേൽ അംബാസഡർ ഇറ്റാൻ നാഇയ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്​ എയർപോർട്ടിൽ യാത്രയയപ്പ്​ നൽകി.

ഭരണാധികാരികളുമായും വിവിധ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും വിവിധ മേഖലകളിൽ സഹകരണക്കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്​തിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News