ബഹ്‌റൈനില്‍ കോവിഡ് വാക്സിൻ ലഭിക്കുന്ന ഹെൽത്ത് സെൻററുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗകര്യ പ്രദമായി എടുക്കുന്നതിന്‍റെ ഭാഗമായി ഹെൽത് സെന്‍ററുകളുടെ ലിസ്റ്റ് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഞായർ മുതൽ വ്യാഴം വരെ താഴെ ചേർത്ത പ്രകാരം ലഭ്യമാണെന്ന് അറിയിപ്പുണ്ട്.
ശൈഖ് സൽമാൻ ഹെൽത് സെന്‍റർ, എൻ.ബി.ബി ഹെൽത് സെന്‍റർ, അറാദ്, അഹ്മദ് അലി കാനൂ ഹെൽത് സെൻർ, ജോവ്-അസ്കർ ക്ലിനിക്, ഇബ്ൻ സീനാ ഹെൽത് സെന്‍റർ, സിനോഫാം ലഭിക്കുന്ന കേന്ദ്രങ്ങൾ, ബുദയ്യ കോസ്റ്റൽ ക്ലിനിക്, സല്ലാഖ് ഹെൽത് സെന്‍റർ എന്നിവിടങ്ങളിൽ സിനോഫാം വാക്സിൻ ലഭിക്കും. സിത്ര മാൾ വാക്സിൻ സെൻറർ, ബി.ബി.കെ ഹെൽത് സെന്‍റർ, ഹിദ്ദ്, എൻ.ബി.ബി ഹെൽത് സെന്‍റർ- ദേർ, യൂസുഫ് എഞ്ചിനീയർ ഹെൽത് സെന്‍റർ, സിത്ര ഹെൽത് സെന്‍റർ, ഹമദ് കാനൂ ഹെൽത് സെന്‍റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത് സെന്‍റർ,ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത് സെന്‍റർ, ഹമദ് ടൗൺ ഹെൽത് സെന്‍റർ, ഈസ ടൗൺ ഹെൽത് സെന്‍റർ, മുഹറഖ് ഹെൽത് സെന്‍റർ, ബിലാദുൽ ഖദീം ഹെൽത് സെന്‍റർ, ശൈഖ് സബാഹ് ഹെൽത് സെന്‍റർ, നഈം ഹെൽത് സെന്‍റർ, ആലി ഹെൽത് സെന്‍റർ, കുവൈത്ത് ഹെൽത് സെന്‍റർ, ബുദയ്യ ഹെൽത് സെന്‍റർ, ശൈഖ് ജാബിർ ഹെൽത് സെന്‍റർ, ഹൂറ ഹെൽത് സെന്‍റർ എന്നിവിടങ്ങളിൽ സ്പുട്നിക്, ഫൈസർ എന്നീ വാക്സിനുകൾ ലഭിക്കും.
ഹാല ഹെൽത് സെന്‍റർ, ജിദ് ഹഫ്സ് ഹെൽത് സെന്‍റർ എന്നിവിടങ്ങളിൽ സ്പുട്നിക് വാക്സിൻ ലഭിക്കും. ജോവ്, അസ്കർ ഹെൽത് സെന്‍റർ (സിനോഫാം മാത്രം), ബി.ബി.കെ ഹെൽത് സെന്‍റർ ഹിദ്ദ്, ശൈഖ് ജാബിർ ഹെൽത് സെന്‍റർ, യൂസുഫ് എഞ്ചിനീയർ ഹെൽത് സെന്‍റർ, മുഹമമദ് ജാസിം കാനൂ ഹെൽത് സെന്‍റർ, സിത്ര ഹെൽത് സെന്‍റർ, ഹമദ് കാനൂ ഹെൽത് സെന്‍റർ, മുഹറഖ് ഹെൽത് സെന്‍റർ എന്നിവിടങ്ങളിൽ ഫൈസർ, സ്പുട്നിക് വാക്സിനുകളും, ജിദ് ഹഫ്സ് ഹെൽത് സെന്‍റർ (സ്പുട്നിക് മാത്രം) വെള്ളിയും ശനിയും രാവിലെ 7.30 മുതൽ വൈകിട്ട് നാല് വരെ രജിസ്റ്റർ ചെയ്യാനും അഞ്ച് മണി വരെ സിനോഫാം വാക്സിൻ ലഭിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.