ഫീസ്​ അടക്കാത്ത 30 അഭിഭാഷകരുടെ അനുമതി മരവിപ്പിച്ചു

Update: 2022-03-22 10:22 GMT
Advertising

ബഹ്റൈനിൽ ഫീസ്​ അടക്കാൻ വൈകിയ 30 അഭിഭാഷകരുടെ അനുമതി മരവിപ്പിച്ചതായി നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ്​ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അലി ബിൻ അബ്​ദുല്ല ആൽ ഖലീഫ വ്യക്​തമാക്കി.

റിവിഷൻ കോടതിയിലെ രണ്ട്​ അഭിഭാഷകരുടേയും തൊഴിലിലേർപ്പെട്ട ഒരാളുടേയും 27 എൻറോളേഴ്​സിന്‍റെയുമാണ്​ പ്രവർത്തനാനുമതി പിൻവലിച്ചത്​. വർഷാവസാനം വരെ ഫീസ്​ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഭിഭാഷക ലിസ്റ്റിൽ നിന്നും ഒഴിവാക്കുമെന്നാണ്​ നിയമം. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ 30 പേരെ ലിസ്​റ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്​.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News